ആവിക്കല്‍ മലിനജല പ്ലാന്റിനെതിരായ സമരം നിയന്ത്രിക്കുന്നത് തീവ്രവാദികളും മാവോവാദികളുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി
മാവോവാദികള്‍ എന്തിനാണ് സമരത്തിനെത്തിയതെന്ന് പൊലീസ് ഗൗരവമായി അന്വേഷിക്കണം. ജനങ്ങള്‍ക്ക് ഒരു പ്രശ്നവുമുണ്ടാക്കാതെ നടപ്പിലാക്കുന്ന പദ്ധതിയെ എതിര്‍ക്കാനായി എം കെ രാഘവനും മുനീറുമൊക്കെ നുണകളുടെ മാലിന്യം തളളുകയാണ്